Kerala
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ
കേരളത്തിൽ ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
കിഴക്കൻ മേഖലയിലും, മധ്യ-തെക്കൻ ജില്ലകളിലും കൂടുതൽ മഴ പ്രതീക്ഷിക്കപ്പെടുന്നു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.