Kerala

കനത്ത മഴ, അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തും

Posted on

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് ഉയർത്തും. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെ ഉള്ള ഷട്ടറുകൾ ആണ് ഇന്ന് രാവിലെ ഉയർത്തുന്നത്.

20 സെന്റിമീറ്റർ വീതം ആകെ 100 സെന്റിമീറ്റർ ആണ് ഉയർത്തുക. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആണ് ഡാമിന്‍റെ ഷട്ടർ ഉയർത്തുന്നത്.

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വെള്ളക്കെട്ടിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. വെള്ളയമ്പലം ആൽത്തറമൂട്ടിൽ റോഡിന് കുറുകെ മരച്ചില്ല ഒടിഞ്ഞുവീണു. വെള്ളയമ്പലത്ത് രാജ് ഭവന് സമീപം മരം ഒടിഞ്ഞു വീണും ഗതാഗതം തടസപ്പെട്ടു. കാട്ടാക്കട, മാറനല്ലൂർ, മൂങ്ങോട് എന്നിവിടങ്ങളിലും മരം കടപുഴകി വീണു. മൂങ്കോട് അഗ്നിരക്ഷ സേന എത്തി മരം മുറിച്ചു നീക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version