Kerala
മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ്. ശക്തമായ കാറ്റ് തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, മഴ കനക്കുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ റോഡിലേക്ക് വെള്ളം കയറി. ഇന്നലെ ഉച്ച കഴിഞ്ഞ് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിഞ്ഞതിനെ തുടർന്നാണ് റോഡിലേക്ക് വെള്ളം കയറിയത്.