Kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
സംസ്ഥാനത്ത് അതിശക്ത മഴക്ക് ശമനമായെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കാൻ സാധ്യത.
വരുന്ന 3 ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ഓഗസ്റ്റ് ആദ്യ ദിവസങ്ങളിൽ തന്നെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് നിലവിൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തിയതി ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. അതേസമയം അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.