Kerala
പ്രെഗ്നൻസി തടയാൻ മരുന്ന് നൽകി, അലർജിയാണെന്ന് പറഞ്ഞപ്പോൾ നിർബന്ധിച്ചു’; രാഹുലിനെതിരെ വെളിപ്പെടുത്തലുമായി യുവതി
തിരുവനന്തപുരം: ഗര്‍ഭധാരണം തടയാനുള്ള ഉദ്ദേശ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മരുന്ന് നല്‍കിയെന്ന് വെളിപ്പെടുത്തി യുവതി.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം രാഹുലിന്റെ കയ്യില്‍ മരുന്നുണ്ടായില്ലെന്നും പിറ്റേന്ന് കൊണ്ടുതന്നെന്നും യുവതി പറഞ്ഞു. മെഡിസിന് അലര്‍ജിയുള്ളയാളാണെന്നും മരുന്ന് കഴിക്കാന്‍ പറ്റില്ലെന്നും പറഞ്ഞപ്പോള്‍ പ്രെഗ്നന്‍സി തടയാനുള്ള ഉദ്ദേശ്യത്തില്‍ അത് കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചുവെന്ന് യുവതി വെളിപ്പെടുത്തി.
പിന്നീട് പല തവണ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു. ഞാന്‍ ഒഴിഞ്ഞുമാറി. പുള്ളിയെ എന്നിട്ടും ഞാന്‍ വിശ്വസിച്ചു. എപ്പോഴെങ്കിലും തിരിച്ചുവരും ഓക്കെയാകുമെന്നും ഞാന്‍ പ്രാര്‍ത്ഥിച്ചു. അതുപോലെയായിരുന്നു പിന്നീടും പെരുമാറിയത്. എന്നെ ചീത്ത പറഞ്ഞിട്ടും പിന്നീട് എല്ലാം ഓക്കെയാക്കി. കരയുന്ന സമയത്ത് ചൈല്‍ഡിഷായിട്ട് സംസാരിക്കരുത്, ഇപ്പോഴത്തെ കുട്ടികളല്ലേ, ഇതൊക്കെ കാര്യമായി എടുക്കാമോയെന്ന് ചോദിച്ചു.