Kerala
രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം; എൻ എൻ കൃഷ്ണദാസ്
പാലക്കാട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിരൂക്ഷ വിമർശനവും ആയി സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്.
രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുലിൻ്റെ പാലക്കാടേക്കുള്ള വരവിലൂടെ കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുക ആണെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസിന് ലജ്ജയില്ലെന്നതിൻറെ തെളിവാണിത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പേറി കോൺഗ്രസ് കൂടുതൽ നാറട്ടെ, നാറി നാറി പുളിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.