Kerala

അധികാര വലയങ്ങള്‍ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടും?; കര്‍ണാടക സര്‍ക്കാരിനെതിരെ ജോൺ ബ്രിട്ടാസ്

Posted on

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കർണാടക സർക്കാരിനെതിരെ ജോൺ ബ്രിട്ടാസ് എംപി. രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ബ്രിട്ടാസ് പറഞ്ഞു.

രാഹുൽ കർണാടകയിലാണെന്ന് മാധ്യമങ്ങൾ പറയുന്നു. കർണാടകയിൽ കോൺഗ്രസിന്റെ ഭരണമാണ്. ഒരു സംസ്ഥാന സർക്കാരിന്റെ സർവ്വസന്നാഹം ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പൊലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ല.

അധികാര വലയങ്ങള്‍ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടും. കേരള പൊലീസിന് ഒളിച്ചു പോയി ചെയ്യാൻ കഴിയില്ല, ജോൺ ബ്രിട്ടാസ് പറഞ്ഞു. ബലാത്സംഗക്കേസിൽ രാഹുൽ കർണാടകയിൽ ഒളിവിൽ കഴിയുകയാണെന്നും കർണാടകയിലെ വൻ സ്വാധീനമാണ് അദ്ദേഹത്തെ പിടികൂടാൻ തടസ്സമെന്നും പൊലീസ് പറഞ്ഞിരുന്നു.

രാഹുലിന് കർണാടകയിൽ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാവിന്റെ ഫാം ഹൗസിലാണ് രാഹുൽ ഉള്ളതെന്നും സൂചനയുണ്ടായിരുന്നു.ഇതിനിടെയാണ് ബ്രിട്ടാസിന്‍റെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version