Kerala
മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം.
പോലീസിന്റെ അറസ്റ്റ് നടപടി ഒഴിവാക്കുന്നതിനായി, ഇന്ന് തന്നെ കോടതി ബെഞ്ചിന് മുമ്പാകെ ഹർജി കൊണ്ടുവന്ന് അനുകൂല ഉത്തരവ് നേടാനാണ് ശ്രമം. രാഹുലിനെതിരായ ആരോപണങ്ങൾ അതിഗുരുതരമെന്ന നിരീക്ഷണത്തോടെയാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്.
എന്നാൽ, തനിക്കെതിരായ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം നിലനിൽക്കില്ലെന്നും, പരാതിക്കാരിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രധാന വാദം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.