Kerala
മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ വീട്ടില്‍ തുടരുന്നു
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല. പത്തനംതിട്ട അടൂരിലെ വീട്ടില്‍ തന്നെ തുടരുകയാണ്. നെല്ലിമുകളിലെ വീടിനുമുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.