Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ AICC-ക്കു പരാതി നൽകി യൂത്ത് കോൺഗ്രസ്‌ നേതാവ് സജന

Posted on

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ ഐ സി സിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ.

വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കണം എന്നവർ പരാതിയിൽ ആവശ്യപ്പെട്ടു. ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നാണ് സജനയുടെ ആവശ്യം.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മറുപടിയില്ലാതെ വി ഡി സതീശൻ. കെ സുധാകരന്റെ പരാമർശത്തോട് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

വിഷയത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version