Kerala
പത്തനംതിട്ടയ്ക്ക് മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയ്ക്ക് മഹാനടന്‍ മോഹന്‍ലാലിനെ സംഭാവന ചെയ്ത പത്തനംതിട്ടയ്ക്ക് ഇപ്പോള്‍ ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
മന്ത്രി സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്ത ചിത്രം സഹിതം ‘മികച്ച മന്ത്രി നടി’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.