Kerala

ബലാത്സംഗക്കേസ്; അതിജീവിതയ്ക്ക് എതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കി സുപ്രീം കോടതി

Posted on

ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി.

ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്ന് കരുതുന്നു എന്നത് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ ആണ് നീക്കിയത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.

ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ അതിജീവിതയക്ക് ദോഷം ചെയ്യുന്നതാണെന്ന് കൂടി ചൂണ്ടിക്കാണിച്ച് അവ നീക്കം ചെയ്യണമെന്ന് പരാതിക്കാരിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. പി വി ദിനേശനും അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version