Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍എസ്എസ് ആസ്ഥാനത്ത്
രണ്ട് ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍എസ് എസ് ആസ്ഥാനത്ത്. ചങ്ങനാശ്ശേരി പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. 149-ാം മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ മറ്റ് ജനപ്രതിനിധികള്‍ക്കൊപ്പമാണ് രാഹുലും പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സദസില്‍ രാഹുലും ഉള്ളത്. രമേശ് ചെന്നിത്തല, പിജെ കുര്യന്, ആന്റോ ആന്റണി, കെ മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡീന്‍ കുര്യാക്കോസ്, ടി സിദ്ദിഖ്, വിഎസ് ശിവകുമാര്‍, പിസി വിഷ്ണുനാഥ്, എം കെ രാഘവന് തുടങ്ങിയവരും സദസിലുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്യ്.രാഹുല്‍ മാങ്കൂട്ടത്തിലിനെ ലൈംഗികാരോണം ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ കേസെടുക്കുകയും മറ്റൊരു യുവതി കൂടി പരാതിയുമായി എത്തിയതോടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കഴിഞ്ഞ മാസം നാലിന് കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു.