Kerala
അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം.
പലതവണ ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കള്‍ അറിഞ്ഞുവെന്ന കാര്യം ബന്ധുക്കളില്‍ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.,