Kerala
ഉടന്‍ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും വിജയിക്കും’; വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ തന്നെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് രാഹുല്‍ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും താന്‍ വിജയിക്കുമെന്നും രാഹുല്‍ വെല്ലുവിളിച്ചു.
പരാതിക്കാരിയുമായുള്ള ബന്ധങ്ങള്‍ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കല്‍ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുല്‍ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മൂന്നാത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തത്.