Kerala

യുവതി സമർപ്പിച്ച ഓഡിയോയിലെ ശബ്ദം രാഹുലിൻ്റേത് തന്നെ: സ്ഥിരീകരിച്ച് എസ്ഐടി

Posted on

ബലാത്സംഗക്കേസിൽ അതിജീവിതയും രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. അതിജീവിതയും രാഹുലും തമ്മിലുള്ള ഓഡിയോയിലെ ശബ്ദം രാഹുലിൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് എസ്ഐടി.

പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് സ്ഥിരീകരണം.

പരിശോധിച്ച ശബ്ദരേഖകൾ രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയാണെന്നും കൃത്രിമം നടന്നിട്ടില്ലെന്നും എസ്ഐടി വ്യക്തമാക്കി.

രാഹുലിൻ്റെ ശബ്ദ സാമ്പിൾ എടുത്തത് പബ്ലിക് ഡൊമെയ്നിൽ നിന്നാണ്. ഡബ്ബിങ്, എഐ സാധ്യതകൾ പൂർണമായും തള്ളാമെന്നും നിഗമനം. ബാക്കിയുള്ള ശബ്ദരേഖകളുടെ പരിശോധന ഉടൻ പൂർത്തിയാകും.

തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version