Kerala
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; കോടതിയിലെത്തി കീഴടങ്ങാൻ സാധ്യത
വയനാട്: ലൈംഗികപീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കോടതി വിധിക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന. രാഹുലിനെതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇന്നലെ രംഗത്ത് വന്നിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് കീഴടങ്ങിയേക്കും എന്നാണ് റിപ്പോർട്ട്. രാഹുൽ കർണാടകയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം.
കർണാടകയിൽ നിന്നും വയനാട്ടിലേക്ക് എത്തുന്ന രാഹുൽ വയനാട്ടിലെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. കൽപ്പറ്റ കോടതിയിലാകും രാഹുൽ കീഴടങ്ങുക എന്നും റിപ്പോർട്ടുകളുണ്ട്.