Kerala
പാലക്കാട്ടെ മരണവീടുകളിൽ അഭയം പ്രാപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; പുറത്തേക്ക് ഇറങ്ങിയില്ല
ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ തന്റെ മണ്ഡലമായ പാലക്കാട്ടെക്ക് തിരികെയെത്തി.
രാഹുലിനെ മണ്ഡലത്തിൽ കാലുകുത്തിക്കില്ല എന്ന ബിജെപിയുടെ ഭീഷണി നിലനിൽക്കെ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ടാണ് രാഹുൽ മണ്ഡലത്തിൽ സജീവമാകാനുള്ള ശ്രമങ്ങൾ നടത്തുന്നത്. മരണവീടുകൾ സന്ദർശിച്ചു കൊണ്ടാണ് രാഹുൽ പ്രതിഷേധക്കാരുടെ കയ്യിൽ പെടാതെ രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.
പ്രതികരണം അറിയാനായി മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും രാഹുൽ പിടികൊടുക്കാതെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്.
കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും കടകളും സന്ദർശിക്കുന്നതിനിടയിലും ചോദ്യങ്ങളുമായി മാധ്യമങ്ങൾ എത്തിയെങ്കിലും രാഹുൽ പിടി കൊടുത്തില്ല. പാലക്കാട് എത്തിയ ഉടന്‍ എംഎല്‍എ ഓഫീസില്‍ എത്തുമെന്നും മാധ്യമങ്ങളെ കാണുമെന്നുമാണ് അറിയിച്ചിരുന്നത്.