Kerala
ഫെന്നിയെ കണ്ടത് കുഞ്ഞ് അനുജനപ്പോലെ; തലയും വാലുമില്ലാത്ത ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാന്‍: അതിജീവിത
തിരുവനന്തപുരം: ഫെന്നി നൈനാന് വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടത് അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ മൂന്നാമത്തെ അതിജീവിത. കൂടുതല്‍ പേര് പരാതിയുമായി വരാതിരിക്കാനാണ് തലയും വാലുമില്ലാത്ത ചാറ്റുകള്‍ പുറത്തുവിട്ടത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ മാനസിക സമ്മര്‍ദമാണ് ഗര്‍ഭം അലസാന്‍ കാരണമായത്. രാഹുലിനെ കാണാനായാണ് നാല് മണിക്കൂര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ പാലക്കാട് എത്തിയിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഫെന്നി നൈനാന് പണം ആവശ്യപ്പെട്ടെന്നും അതിജീവിത പറഞ്ഞു.