Kerala
ഏകാധിപതിയെപ്പോലെ പെരുമാറുന്നു, രാഹുൽ മാങ്കൂട്ടത്തിലിന് വിമർശനം
തൊടുപുഴ ∙ സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെ പോലെ പെരുമാറുന്നു, യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പ്രതിനിധികളുടെ രൂക്ഷ വിമർശനം.
വയനാട് ദുരിതാശ്വാസത്തിലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണവും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷം വേദി വിടാനൊരുങ്ങിയ സംസ്ഥാന അധ്യക്ഷനോട് പ്രതിനിധികൾ പറയുന്നത് കൂടെ കേൾക്കണമെന്ന ആവശ്യമുയർന്നു.
വേദിയിൽ നിന്നിറങ്ങിയ രാഹുലിനെ നേതാക്കൾ ഇടപ്പെട്ട് തിരികെയെത്തിച്ചപ്പോഴായിരുന്നു വിമർശനം. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകൾ ഉടൻ പൂർത്തിയാക്കണമെന്ന് രാഹുൽ നേതൃസംഗമത്തിൽ ആവശ്യപ്പെട്ടു.