Kerala

എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി അറസ്റ്റില്‍

Posted on

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ പ്രവാസി മലയാളി അറസ്റ്റില്‍.

ആലപ്പുഴ സ്വദേശി സജി മോനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുള്ള കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. റഹീമിന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ സഹിതമായിരുന്നു സജിമോന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version