Kerala
എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു
കൊച്ചി: എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. എക്സൈസ് കമ്മീഷണറോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. ബാർ ലൈസൻസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സർക്കാർ.
ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ഹോട്ടലിൽ സംഘടിപ്പിച്ച ഡിജെ പാർട്ടി പുലർച്ചെ മൂന്ന് മണിവരെ നീണ്ടതായാണ് കണ്ടെത്തൽ. ചട്ടങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ പരിശോധന നടത്തിയത്.
പബ്ബുകളിൽ രാത്രി 11 മണിവരെയാണ് ഡിജെ പാർട്ടികൾക്ക് അനുമതിയുള്ളത്. എന്നാൽ ഈ സമയപരിധി ലംഘിച്ച് പുലർച്ചെ മൂന്ന് മണിവരെ പാർട്ടി തുടർന്നെന്നാണ് ആരോപണം. സംഭവത്തിൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടായേക്കും.