Kerala
പി വി അൻവറിന് ഇഡി നോട്ടീസ്
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
പി വി അൻവർ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തൽ. നേരത്തെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരമാണ് നടപടി.
പിവി അൻവർ കള്ളപ്പണം വെളുപ്പിക്കൽ നടത്തി എന്നും ഇഡി കണ്ടെത്തി. 2016ൽ 14.38 കോടി ആയിരുന്ന പി വി അൻവറിന്റെ ആസ്തി 2021ൽ 64.14 കോടിയായി വർധിച്ചു. അൻവറിന് പണം പണം നൽകിയവരിലേക്കും അന്വേഷണം നീളും. 11 കേന്ദ്രങ്ങളിലായിരുന്നു ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു.
ആസ്തി വർധനവ് എങ്ങനെ എന്നതിന് പി.വി അൻവറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകൾ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.