Kerala

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും; വെല്ലുവിളിച്ച് അൻവർ

Posted on

മലപ്പുറം: ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അന്‍വര്‍. റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാല്‍ മതിയെന്നും അന്‍വര്‍ പറഞ്ഞു.

സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം എല്‍ഡിഎഫിന് തിരിച്ചടിയായെന്നും അന്‍വര്‍ ആരോപിച്ചു.

ഭരണത്തിലും പാര്‍ട്ടിയിലും റിയാസിന് അപ്രമാദിത്വമുണ്ടായതില്‍ സിപിഐഎമ്മില്‍ അമര്‍ഷമുണ്ടായിരുന്നു. സിപിഐഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു.

കോഴിക്കോട് സിപിഐഎമ്മിന് തിരിച്ചടിയുണ്ടാകുന്നത് മുഹമ്മദ് റിയാസ് കാരണമാണ്. ന്യൂനപക്ഷ വോട്ടുകൾ എതിരായി. സിപിഐഎം വോട്ടുകള്‍ ചോര്‍ന്നുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version