Kerala
പുനലൂരിൽ കാണാതായ വയോധികയെ വീടിനു സമീപത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി
കൊല്ലം: കൊല്ലം പുനലൂരിൽ കാണാതായ വയോധികയെ വീടിനു സമീപത്തെ കിണറ്റിനുള്ളിൽ കണ്ടെത്തി. പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ ലീലാമ്മ 78) -നെ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആണ് ഉപയോഗശൂന്യം ആയ കിണറ്റിൽ കണ്ടെത്തിയത്.
രണ്ട് ദിവസത്തോളം വയോധിക കിണറ്റിനുള്ളിൽ കിടന്നതായി സംശയിക്കുന്നു. പുനലൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി കിണറ്റിൽ നിന്നും പുറത്തെടുത്ത ലീലാമ്മയെ പുനലൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് ചികിത്സയ്ക്ക് വേണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയതിനുശേഷം തിരികെ ട്രെയിനിൽ ഇവർ പുനലൂരിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മകൾ അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് കാണാനില്ല എന്ന വിവരം അറിയുന്നത്.
തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ റെയിൽവെ സ്റ്റേഷനിലെ സിസി ക്യാമറ പരിശോധിച്ചപ്പോൾ ട്രെയിൻ ഇറങ്ങി നടന്നു പോകുന്ന ദൃശ്യം ലഭിച്ചിരുന്നു . നടത്തിയ അന്വേഷണത്തിൽ രണ്ടുദിവസം മുമ്പ് വീടിനു സമീപത്ത് വച്ച് ലീലാമ്മയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു