Kerala

കാട്ടാന ചവിട്ടിക്കൊന്ന ബിജുമാത്യുവിന്‍റെ കുടംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ, 10ലക്ഷം രൂപ ഇന്ന് നല്‍കും

Posted on

പത്തനംതിട്ട ;തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്‍റെ കുടംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാർശ ചെയ്യും.10 ലക്ഷം രൂപ ഇന്ന് തന്നെ നൽകും.മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, താത്കാലിക ജോലി ഉടൻ നൽകും.റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി , ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുരോഹിതർ, എംപി ആന്‍റോ ആന്‍റണി, അനിൽ ആന്‍റണി തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം.ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാർശ ചെയ്തു.സുരക്ഷയ്ക്ക് താത്കാലിക വാച്ചർമാരെ നിയമിക്കും.നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കണമല ഡെപ്യൂട്ടി റേഞ്ചർക്ക് നിർബന്ധിത അവധി നൽകി.

പറമ്പിലെ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ബിജു മാത്യു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കണമല വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version