Kerala

അഭയകേന്ദ്രത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ തിരിച്ചെത്തി

പത്തനംതിട്ട: പത്തനംതിട്ടയില്‍ അഭയകേന്ദ്രത്തില്‍ നിന്നും കാണാനായ മൂന്ന് പെണ്‍കുട്ടികള്‍ തിരികെയെത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയ്ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കേന്ദ്രത്തില്‍ നിന്നും കാണാതായത്. തുടര്‍ന്ന് കോന്നി പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

എന്നാല്‍, വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മൂന്ന് പെണ്‍കുട്ടികളും ഓട്ടോറിക്ഷയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവം കൂടുന്ന സാഹചര�