Kottayam

പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Posted on

പാലാ: സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തങ്ങളുടെ സ്കൂൾ വാഹനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണ സ്റ്റിക്കർ പതിപ്പIച്ചു. കുട്ടികൾ തന്നെ തങ്ങളുടെ ഡ്രൈവർ ചേട്ടൻമാരുടെ അനുമതിയോടെ സ്റ്റിക്കർ പതിപ്പിച്ചു.

കുരുന്നു കുഞ്ഞുങ്ങൾ കൊച്ചു വാക്കുകളുമായി സ്റ്റിക്കറുകളുമായി വാഹനങ്ങളുടെ സമീപമെത്തി പതിപ്പിക്കുന്നത് അധ്യാപകർക്കും രക്ഷിതാക്കൾക്കും കൗതുക കാഴ്ചയായി. ബോധവൽക്കരണ പരിപാടി പാലാ ട്രാഫിക്ക് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ബി. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി അധ്യക്ഷത വഹിച്ചു. ബിൻസി സെബാസ്റ്യൻ, സി.ലിജി ,

സി.ഡെൽ ന, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഡോണാ തോമസ്, സുമി തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version