Kerala

നായകള്‍ പാവം ജീവികള്‍; എന്തു ഭംഗിയാണ് കാണാന്‍; ഷെല്‍ട്ടറില്‍ അടയ്ക്കുന്നത് ക്രൂരം; പ്രിയങ്ക ഗാന്ധി എംപി

Posted on

ന്യൂഡല്‍ഹി: നായകള്‍ വളരെ സൗമ്യവും സൗന്ദര്യവുമുള്ളവയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി.

രാജ്യതലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും പിടികൂടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടി കൂട്ടിലടയ്ക്കണമെന്നത് ഭീകരമായ മനുഷ്യത്വരഹിതമായ പെരുമാറ്റമാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നായകള്‍ ദയ അര്‍ഹിക്കുന്ന സൗന്ദര്യമുള്ള ജീവികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

രാജ്യതലസ്ഥാനത്തെ തെരുവുനായകളെയെല്ലാം പിടികൂടി കൂട്ടിലടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. നായകളെ പിടികൂടിയാല്‍ തന്നെ അവയ്ക്ക് ആവശ്യമായ ഷെല്‍ട്ടറുകള്‍ പോലും നിലവില്‍ ഇല്ല. ഇതിനായി ഇതിലും മികച്ച മറ്റുവഴികള്‍ കണ്ടെത്താനാകും. ഈ നിരപരാധികളായ മൃഗത്തെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുന്ന മാനുഷികമായ വഴി കണ്ടെത്താന്‍ സാധിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version