Kerala
പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെച്ചു; പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു
പാലക്കാട്: പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്‌ട്രോങ്ങ് റൂം ആണ് തുറക്കുന്നത്.
പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചെന്ന് ആരോപിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുന്നത്.
സ്ഥാനാര്‍ത്ഥികളെ ഫോണ്‍ വിളിച്ചാണ് സ്ട്രോങ്ങ് റൂം തുറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ തങ്കപ്പന്‍ പ്രതികരിച്ചു.