Kerala
റൂബി ജോസ് (കേരള കോൺഗ്രസ് എം) മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി റൂബി ജോസ് ഓമലകത്ത് തെരഞ്ഞെടുക്കപ്പെട്ടു.
വാർഡ് 11 മുത്തോലി സൗത്തിൽ നിന്നുമാണ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
14 അംഗ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എൽ.ഡി.എഫിനുള്ളത്.
8 അംഗങ്ങളുള്ളകേ.കോൺ (എം) ന് മുത്തോലി യിൽ ഒറ്റയ്ക്ക് ഭൂരിപക്ഷവുമുണ്ട്.
ബി.ജെ.പിയിൽ നിന്നുമാണ് പഞ്ചായത്ത് ഭരണം എൽ. ഡി.എഫ് പിടിച്ചെടുത്തത്.
ഇവിടെ യു.ഡി.എഫിന് ഒരു അംഗം മാത്രമേ ഉള്ളൂ.ബി.ജെ.പിക്ക് രണ്ടും.
റൂബി മുൻ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും,മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു.
കേരള കോൺഗ്രസ് വനിതാ വിഭാഗമായ കേരള വനിതാ കോൺഗ്രസിൻ്റെ പാലാ നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ്.
പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റൂബി ജോസിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, നിമ്മിടിങ്കിൾ രാജ് എന്നിവരും എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയും അനുമോദിച്ചു. ജോയി കൊമ്പനാൽ, മാത്തുക്കുട്ടി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു.