Kerala
ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളി; കാമുകന് വധശിക്ഷ
ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ പ്രതിക്ക് വധശിക്ഷ.
വയനാട് സ്വദേശി പ്രബീഷിനാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കാമുകനും വനിതാ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2021 ജൂലൈ 10 നാണ് അനിതയുടെ മൃതശരീരം പൂക്കൈതയാറില്‍ കണ്ടെത്തുന്നത്.
വിവാഹിതനായ പ്രബീഷ് സുഹൃത്ത് രജനിയുമായും, അനിതയുമായും അടുപ്പത്തിലായിരുന്നു.