Kerala
പോറ്റിയെ കേറ്റിയെ പാരഡി ഗാനം, പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ച ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി.
ഗാനത്തിലെ പരാമർശങ്ങൾ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണോ എന്നും ഒരു കലാസൃഷ്ടി എന്ന നിലയിൽ ഇത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.