Kerala
ജനങ്ങളുടെ വേദനകളായിരുന്നു മാർപാപ്പയുടെ ബൈബിൾ: അനുസ്മരിച്ചു മാർ റാഫേൽ തട്ടിൽ
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ വാർത്ത ഏറെ ദു:ഖത്തോടെയാണ് കേൾക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം ഒരു ജനകീയനായ മാർപാപ്പയാണെന്നും ജനങ്ങളെ കേൾക്കാനും കാണാനും ഒക്കെ വളരെ ഇഷ്ടപ്പെട്ട ഒരു മാർപാപ്പയാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരെ അദ്ദേഹം ഒപ്പം ചേർക്കുമായിരുന്നുവെന്നും മാർ റാഫേൽ തട്ടിൽ ഓർത്തെടുത്തു.
ജനങ്ങളുടെ പ്രശ്നങ്ങളായിരുന്നു മാർപാപ്പയുടെ ദൈവശാസ്ത്രത്തിന്റെ ബൈബിൾ. സഭയിലെ കാര്യങ്ങൾക്ക് ലാളിത്യമുണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പയെന്നും അദ്ദേഹം പറഞ്ഞു.