Kerala

പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല :ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലം

Posted on

 

ഈരാറ്റുപേട്ട :പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല എന്നും പൂഞ്ഞാറിൽ ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലമാണെന്നും യു  ഡി എഫ് നേതാക്കൾ ഇന്ന്ഈരാറ്റുപേട്ട  പ്രസ്സ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു . പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ എം.ജെ യുടെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ടയിലും ,മുണ്ടക്കയത്തും രണ്ട് എം.എൽ എ ഓഫീസുകൾ സ്ഥാപിച്ചിരിക്കുകയാണ്. പൂഞ്ഞാർ മേഖലയുടെ ഓഫീസ് ഈരാറ്റുപേട്ട കെ.എസ്.ആർ.റ്റി.സി സ്റ്റാൻ്റിനു സമീപം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉച്ചയ്ക്ക്12.15 ന് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

ഈ മേഖലയിലെ പൊതു ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി ഇടപെടുന്നതിന് വേണ്ടി ഉള്ള എല്ലാ സംവിധാനങ്ങളും ജീവനക്കാരും ആധുനിക രീതിയിൽ നിർമ്മിച്ച ഓഫീസിൽ സഞ്ജീകരിച്ചിട്ടുണ്ട്. പ്രസ്തുത ചടങ്ങിൽ അഡ്വ. എം.ജെ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്നതും ,ആൻ്റോ ആൻ്റണി എം.പി മുഖ്യ പ്രഭാണം നടത്തുന്നതുമാണ്. യോഗത്തിൽ കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എ സലീം ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായിൽ ,ഡി.സി .സി ജനറൽ സെക്രട്ടറിമാരായ അഡ്വ. മുഹമ്മദ് ഇല്യാസ് ,അഡ്വ.ജോമോൻ ഐക്കര ,പ്രകാശ് പുളിക്കൻ ,റോയി കപ്പലുമാക്കൽ ,ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി നാസർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്ക്കറിയ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എ. മുഹമ്മദ് അഷ്റഫ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അഡ്വ.സതീഷ് കുമാർ ,

ബിനു മറ്റക്കര ,മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് റാസി ചെറിയ വല്ലം ,യു.ഡി.എഫ് നേതാക്കളായ പി.എച്ച് നൗഷാദ് ,തോമസുകുട്ടി മൂന്നാനപ്പള്ളിൽ ,കെ .എ മുഹമ്മദ് ഹാഷിം ,അനസ് നാസർ ,അഡ്വ.വി.ജെ ജോസ് ,ഹരി മണ്ണുമഠത്തിൽ ,ചാർലി വലിയ വീട്ടിൽ ,റോജി തോമസ് ,റോയി തിടനാട് ,ഷിയാസ് മുഹമ്മദ് ,അഭിരാം ബാബു ,സാബു പ്ലാത്തോട്ടം ,സി.പി ബാസിത് തുടങ്ങിയവർ സംസാരിക്കും.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഉദ്ഘാടന വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതാണ്.

അന്നേ ദിവസം ഉച്ചയ്ക്ക്12 :45 ഒരു ന് ഈരാറ്റുപേട്ട കടുവാ മുഴിയിൽ അഡ്വ.എം.ജെ സെബാസ്റ്റ്യൻ എം. എൽ.എ യുടെ പരിശ്രമഫലമായി അനുവദിച്ചതും ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ ഒമ്പത് ലക്ഷം രൂപ മുടക്കി നിർമ്മിച്ചിരിക്കുന്നതുമായ ട്രാഫിക് യൂണിറ്റ് ഓഫീസിൻ്റെ ഉദ്ഘാടനവും നിർവ്വഹിക്കുന്നതാണെന്ന് പത്രസമ്മേളനത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ മജുപുളിക്കൻ പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് ഇല്യാസ്, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് റാസി ചെറിയ വല്ലം,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ സതീശ് കുമാർ, പി.എച്ച് നൗഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version