Kerala

സംസ്ഥാനത്തെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിഭാവനംചെയ്ത ഈ പദ്ധതിയില്‍ വലിയ അഴിമതിയാണ് നടന്നത്;നിയമസഭയില്‍ പിണറായി വിജയനെ കണ്ടാല്‍ എഴുന്നേറ്റ് അടി കൊടുക്കും:പൂഞ്ഞാർ എം എൽ എ, എം ജെ സെബാസ്ററ്യൻ 

Posted on

കോട്ടയം: നിയമസഭയില്‍ പിണറായി വിജയനെ കണ്ടാല്‍ എഴുന്നേറ്റ് അടി കൊടുക്കും. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ എം.ജെ. സെബാസ്റ്റ്യൻ.

നിയമസഭയില്‍ പിണറായി വിജയനെ കണ്ടാല്‍ എഴുന്നേറ്റ് അടി കൊടുക്കുമായിരുന്നുവെന്നാണ് എംഎല്‍എയുടെ പരാമർശം. പാലായില്‍ പെൻഷനേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്.

കഴിഞ്ഞ സർക്കാരിന്റെ ചെയ്തികളിൽ നിങ്ങള് ആരെങ്കിലും നിയമസഭയില് അംഗമായി ഇരിക്കുകയാണെങ്കില് അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിവെച്ചുകൊടുക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുൻ സർക്കാരിന്റെ കാലത്തെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു എംഎല്‍എയുടെ പരാമർശം. 44,000 കോടി രൂപയുടെ ജലനിധി കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി നടന്നെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

സംസ്ഥാനത്തെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിഭാവനംചെയ്ത ഈ പദ്ധതിയില്‍ വലിയ അഴിമതിയാണ് നടന്നത്. പദ്ധതി കാരണം പ്രായോഗികതലത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ നേരിടുന്നുണ്ട്. ഇത്രയും വലിയ പ്രശ്നങ്ങളും അഴിമതിയും ഉണ്ടായിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണുണ്ടായതെന്നും എംഎല്‍എ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version