Kottayam
പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി
ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോയുടെ (14) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ‘
ടീം നന്മക്കൂട്ടം’ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ഒപ്പമുണ്ടായിരുന്ന പണിക്കൻകുടി ഗവ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി തിങ്കൾക്കാട്ട് പറയക്കൻ ബ്രിജേഷിന്റെ മകൻ അരുൺ ടി.പിക്കായുള്ള (14) തിരച്ചിൽ അണക്കെട്ടിൽ ഊർജിതമായി തുടരുകയാണ്.
മരക്കാനത്തുള്ള മണലേൽ വീട്ടിൽ നടന്ന കെട്ടുനിറ ചടങ്ങിൽ
പങ്കെടുക്കാനെത്തിയ ഇരുവരും ഉച്ചയോടെ അണക്കെട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും പൊലീസും സന്നദ്ധപ്രവർത്തകരും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.