Kerala

പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ചതിൽ ട്വിസ്റ്റ്; പിന്നിൽ രണ്ട് യുവതികൾ

Posted on

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ(26) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റു ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥനായ വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിൽ ആയ ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version