Kerala
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. മലപ്പട്ടം അഡുവാപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പിആര്‍ സനീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച രക്ഷസാക്ഷി സ്തൂപവും തകര്‍ത്തിട്ടുണ്ട്.
സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ സിപിഐഎം നേതാവും വാര്‍ഡ് മെമ്പറുമായ ഷിനോജ് ആണ് ഭീഷണി മുഴക്കിയെന്നും ആരോപിച്ചു.