Kerala

വീടിന്‍റെ ഓട് പൊളിച്ചിറങ്ങി ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെപീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Posted on

പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്.

കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിൻ്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകയറിയത്. ശരീരത്ത് തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളം വെയ്ക്കുകയായിരുന്നു.

സമാനമായ രീതിയില്‍ ഇതിനുമുമ്പും ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടി താമസിക്കുന്ന വീടിൻ്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version