Kerala

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍

Posted on

കൊല്ലം: പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കെഎപി അടൂര്‍ ബറ്റാലിയനെ സിവില്‍ പൊലീസ് ഓഫീസര്‍ ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രന്‍(29) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പെടുത്ത ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്ക് പകര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് തയ്യാറാക്കി,

ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങള്‍ മാതാവിന്റെ ഫോണിലേക്കും വാട്‌സാപ്പിലൂടെ അയച്ചു. ചിത്രങ്ങള്‍ അജ്ഞാതന്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താന്‍ ഇവരോട് സംസാരിച്ചതായും 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാല്‍ ഇത് തടയാന്‍ കഴിയുമെന്നും അല്ലാത്തപക്ഷം നഗ്നചിത്രങ്ങള്‍ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെണ്‍കുട്ടിയുടെ കുടുംബത്തോട് പറഞ്ഞെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version