Kerala
പ്ലസ്ടുക്കാരന് സ്‌ഫോടനത്തിൽ പരിക്ക്; പടക്കം പൊട്ടിയതെന്ന് പോലീസും ബന്ധുക്കളും; ദുരൂഹത
വടകര: വില്യാപ്പള്ളി കൊറ്റിയാംവെള്ളിയിൽ പടക്കം പൊട്ടി പ്ലസ് ടു വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തെച്ചൊല്ലി എൽ.ഡി.എഫ് – യു.ഡി.എഫ് പോര് ശക്തമാകുന്നു.
ക്ഷേത്രപ്പറമ്പിൽ നിന്ന് ലഭിച്ച പഴയ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ സംഭവിച്ച അപകടമാണിതെന്ന് പോലീസും ബന്ധുക്കളും വ്യക്തമാക്കുമ്പോൾ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി.
യു.ഡി.വൈ.എഫ്. ഇതിനെതിരേ വില്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും നടത്തി. സംഭവത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി യു.ഡി.എഫ്. ആരോപണമുന്നയിച്ചതോടെ ഒരു കുട്ടിക്ക് പറ്റിയ അബദ്ധത്തെ രാഷ്ട്രീയവത്കരിച്ച് സമൂഹത്തിൽ സംഘർഷമുണ്ടാക്കാനാണ് യു.ഡി.എഫ്. ശ്രമമെന്ന ആരോപണമുയർത്തി എൽ.ഡി.എഫും രംഗത്തുവന്നു.