Kerala
വായനശാല സെക്രട്ടറിയും സി.പി.എം. പ്രാദേശിക നേതാവുമായ യുവാവിന് നേരെ ക്രൂരമായ ആക്രമണം
വാണിയംകുളം: മനിശ്ശീരിയിൽ വായനശാല സെക്രട്ടറിയും സി.പി.എം. പ്രാദേശിക നേതാവുമായ യുവാവിന് നേരെ ക്രൂരമായ ആക്രമണം. നാടകപ്രവർത്തകൻ കൂടിയായ ആച്ചത്തുപടി സ്വദേശി ജിനേഷിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച അർധരാത്രിയോടെ പാലക്കാട്-കുളപ്പുള്ളി പാതയിൽ മനിശ്ശീരി വായനശാലയ്ക്ക് സമീപമാണ് ഇയാളെ കണ്ടെത്തിയത്.
വാഹനത്തിലിരുന്ന് സഹായത്തിനായി കൈവീശിക്കാണിച്ച ജിനേഷിനെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വാണിയംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.