Kerala
കോട്ടയത്ത് വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം
കോട്ടയം: കാഞ്ഞിരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു.
സംഭവത്തില്‍ സാരമായി പരിക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാഞ്ഞിരം സ്‌കൂളിലെ പലസ് വണ്‍ വിദ്യാര്‍ത്ഥിയും മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ് മര്‍ദിച്ചത്.