Kerala
പൊറോട്ടയ്ക്ക് ചൂട് ഇല്ലെന്ന് ആരോപണം; ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്; ഉടമയ്ക്കും മര്‍ദ്ദനം
കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റ ഉടമസ്ഥതയിലുള്ള ‘ബിരിയാണി ഡേയ്‌സ്’ എന്ന ഹോട്ടലാണ് യുവാവ് ആക്രമിച്ചത്. വെള്ളക്കുപ്പികൊണ്ട് സാദിഖിനെ അടിക്കുകയും ചെയ്തു.