Kerala
പത്തനംതിട്ടയിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം
പത്തനംതിട്ട വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസ് ഡ്രൈവറേ ആക്രമിച്ചു.
കുളത്തൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഴഞ്ഞുവീണ രോഗിയുമായി ജിഎൻഎം ആശുപത്രിയിലേയ്‌ക്ക് പോകും വഴിയായിരുന്നു മർദ്ദനം.
കോട്ടാങ്ങൽ പെരുമ്പാറയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള പത്തംഗ ഭീകര സംഘമാണ് അക്രമം അഴിച്ചുവിട്ടത്. കൈയേറ്റത്തിന് പുറമെ ആംബുലൻസിന്റെ ചില്ലുകളും അക്രമി സംഘം അടിച്ചു തകർത്തു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ യദുവിനെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.