Kerala

പോലീസുകാരനെ സഹപ്രവ‍ർത്തകൻ കുത്തിപ്പരിക്കേൽപ്പിച്ചു

Posted on

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് ഉദ്യോ​ഗസ്ഥനെ സഹപ്രവ‍ർത്തകൻ കുത്തിപ്പരിക്കേൽപ്പിച്ചു.

മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിപിഒ അൻസാറിനാണ് ചെവിക്കു കുത്തേറ്റത്. എആർ ക്യാമ്പിലെ പോലീസുകാരൻ അനീഷാണ് കുത്തിയത്. ഗുരുതര പരിക്കില്ലയെന്നാണ് വിവരം.

തിരുവനന്തപുരം വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്‌സിലാണ് സംഭവം. അയൽവാസിയായ പോലീസുകാരന്‍റെ വീട്ടിലെ കുടുംബ വഴക്ക് പരിഹരിക്കാൻ എത്തിയപ്പോഴാണ് ആക്രമണം നടത്തിയത്. അനീഷിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version