Kerala
ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാരുടെ തമ്മിൽത്തല്ല്
ആലപ്പുഴ: ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാർ തമ്മിൽത്തല്ലി. ആലപ്പുഴ മാന്നാറിലാണ് സംഭവം.ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരാണ് തമ്മിൽ തല്ലിയത്. മറ്റൊരു എസ്എച്ച്ഒയുടെ വാടക വീട്ടിൽ വെച്ചാണ് തർക്കം നടന്നത്.
കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. പ്രമോഷൻ ട്രാൻസ്ഫർ കിട്ടിയ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് യാത്രയയപ്പ് നൽകുന്നതിനിടെയായിരുന്നു തർക്കം.
ഏകദേശം മൂന്ന് മിനിറ്റോളം തമ്മിൽത്തല്ല് നടന്നുവെന്നാണ് വിവരം. നിയമനടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്നാണ് വിവരം.