Kerala

തൊടുപുഴയിലെ നഴ്‌സിന്റെ ജീവനൊടുക്കൽ ശ്രമം; മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍.

ആരോപണ വിധേയരായ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആശുപത്രിയിലേക്ക് യുവമോര്‍ച്ച-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.

യുഎന്‍എ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലിക്കിടെയായിരുന്നു സംഭവം. മാനസിക പീഡനത്തെ തുടര്‍ന്നാണ് നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version