Kerala
മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ചു; ഡിവൈഎസ്പി കസ്റ്റഡിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിൻ്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.